Wednesday, 20 May 2015

അതിജീവനത്തിന്‍റെ സമരം -മണികഥകള്‍ (5)

അണമുറിയാത്ത സമരവീര്യവുമായി അവര്‍ മുന്നോട്ടുതന്നെ. ഇതൊരു നേതാവിന്‍റേയോ പ്രസ്ഥാനത്തിന്‍റെയോ ആശയം സംരക്ഷിക്കാനായിരുന്നില്ല. ഇതവരുടെ ജീവനത്തിന്‍റെ മനസ്സില്‍ ജന്മനാ കുടികൊണ്ട അച്ചടക്കത്തിന്‍റെ
വരിവയ്പുകളായിരുന്നു.

ആ സമരമുഖങ്ങള്‍ യാത്രകളായിരുന്നു. പ്രാണന്‍ നിലനിര്‍ത്താനായുള്ള പോരാട്ടത്തിന്‍റെ യാത്രകള്‍. ആ യാത്രയിലവര്‍ അവര്‍ക്കുവേണ്ടത് തോളിലേറ്റി. ആരോടും പാരാതിയോ പരിഭവുമില്ലാതെ തങ്ങളാലാവുന്നതിലുമധികം ഭാരം.

തോല്‍പിക്കാനെത്തിയവരെ എതിര്‍ക്കാനും അവരൊറ്റക്കെട്ടായിരുന്നു. യാത്രകളില്‍നിന്ന് യാത്രകളിലേക്കെത്തുമ്പോള്‍ മുട്ടകളും ജീവിതഭാരവും
അവരൊന്നിച്ചു മുതുകിലേറ്റി.

ചവിട്ടിയരക്കപ്പെടുമ്പോഴുണ്ടാകുന്ന വേദന ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കവര്‍ പങ്കുവച്ചു. നോവുണര്‍ന്ന അവരുടെ യാത്രകളെ
വിവേകശാലിയായ ഞാന്‍ ശവഘോഷയാത്രയെന്ന് കുറ്റപ്പെടുത്തി.

അതൊരു അതിജീവനത്തിന്‍റെ യാത്രയായിരുന്നു. മനുഷ്യനാല്‍
അപഹരിക്കപ്പെട്ട ജീവിവര്‍ഗ്ഗത്തിന്‍റെ വാസസ്ഥലങ്ങള്‍ക്കും നിലനില്‍പിനുവേണ്ടിയുള്ള സമരഘോഷയാത്രകള്‍. ഒരു തീപന്തത്തിനും
എരിച്ചുതീര്‍ക്കനാവത്തത്ര സഹനതയുള്ള കുറേ കുഞ്ഞനുറുമ്പുകളുടെ വരിതെറ്റാത്ത മുറവിളികള്‍.

No comments:

Post a Comment