Wednesday, 20 May 2015

തിരകള്‍ -മണികഥകള്‍ (3)


പല പകലുകളുണ്ട് ചിതയിലേക്കുള്ള ദൂരത്തിനിടയ്ക്ക്. ഒരു ചിത, അതവസാനിപ്പിക്കുന്നത് ഒരു വിവാദമാണ്.
നിഴലുകളുടെ കൂട്ടിക്കുഴയ്ക്കലുകളില്‍ തിരിച്ചറിയാത്ത അക്ഷരങ്ങളാണ് സൗഹൃദങ്ങള്‍. ചിലതിനെ തിരിച്ചറിയുമ്പോഴേക്കും മഷിപടര്‍ന്ന് നിഴലപ്രത്യക്ഷമായിരിക്കും.
കരയിലേക്കൊരു തിരപോലെ ഒന്നിന്‍റെ ആവര്‍ത്തനങ്ങളായി വ്യത്യസ്ത ഏറ്റിറക്കങ്ങള്‍ അവിടെയും നാം ഒരു പേരു തന്നെ വിളിക്കുന്നു തിരകള്‍.
ഒന്നു നനച്ച് തിരികെപോകുന്നുണ്ട് ചില തിരകള്‍. കണ്ണു നനച്ച് വരണ്ട മണ്ണായി തീരം പിന്നെയും ബാക്കി.

No comments:

Post a Comment