Wednesday, 20 May 2015

എഴുത്ത് - മണിക്കഥ (2)

മണലിലേക്ക് എന്‍റെ ചൂണ്ടാണിവിരല്‍ പിടിച്ച് ആശാനെഴുതിപ്പിച്ചപ്പോള്‍ കരുതിയില്ല പിന്നീടുള്ള എഴുത്തുകള്‍ക്ക് ഒരുപാട് വേദനയുണ്ടാകുമെന്ന്. എങ്കിലന്നു ഞാന്‍ കരയില്ലായിരുന്നു'

ഇന്നോരോ എഴുത്തുകളിലും ഉറവവറ്റിയ കണ്ണുനീര്‍ കൂട്ടിവയ്ക്കുമ്പോള്‍ മനസ്സറിയാതെ വിതുമ്പുന്നുണ്ടാകണം.

കടല്‍വരമ്പില്‍ പേരെഴുതുമ്പോലെ തിരകള്‍ ആ എഴുത്തിന്‍റെ ഓര്‍മകളെ മായ്ച്ചുകളഞ്ഞിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചുപോകുന്നു.

സാരിത്തലപ്പിന്‍റെ തണലില്‍ അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെപ്പോലെ ഈ തിരകളുടെ കുളിരില്‍ ഒരു വിശ്രമം.

ഓര്‍മ്മദിനങ്ങളില്‍ ആരൊക്കൊയോ വച്ചുപോകുന്ന റോസാപുഷ്പങ്ങള്‍ കരിഞ്ഞില്ലാതാകുന്നു.

തിരകളില്‍ പുതിയ ജീവിതങ്ങള്‍ വിനോദത്തിന്‍റെ നുരപടര്‍ത്തുമ്പോള്‍ ഓര്‍മകളിലെവിടെയോ കുറേ ചിരികളവശേഷിക്കുന്നു.

എന്‍റെ പുറംചട്ടയിലെ അവസാന എഴുത്തുകളില്‍ അവള്‍ ചുരത്തിയ കണ്ണുനീര്‍ വീണ്ടുമൊരു മഹാചുഴിയിലേക്ക് എന്നെ തളര്‍ത്തിയുറക്കുന്നു.

ജനനമരണദിനങ്ങളിലെ അവളുടെ ഈ വന്നുപോക്ക് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

ഒറ്റപ്പെടലുകള്‍ക്ക് സാക്ഷിയായ കടല്‍ വീണ്ടും വീണ്ടും ഈ കരയെ നൊമ്പരപ്പെടുത്തുന്നതുപോലെ.

No comments:

Post a Comment