ദൂരെ ഒരു മരം. അതിന്റെ ചില്ലകളില്‍ കൂടുകൂട്ടാമെന്ന് അവള് തീരുമാനിച്ചു. പറന്നുയര്‍ന്ന് അടുത്തേക്ക് ചെല്ലുമ്പോള്‍ അവന് കരയുകയായിരുന്നു. നെഞ്ചില്‍ ചാപ്പകുത്തിയിട്ടുണ്ട്. ചതുരത്തിന് തോടുചെത്തി മഞ്ഞചായത്തില് കറുത്ത അക്ഷരം. മുറിവുണങ്ങാത്ത തൊലിപ്പുറത്ത് തിരിച്ചറിയാനാവാത്ത നൊമ്പരത്തിന്റെ ചോരത്തുടിപ്പുകള്‍. നാലുതലറമുകള്ക്കപ്പുറത്ത് ഗ്രാമത്തിലെ തീര്‍പ്പുകള്‍ തീര്‍ത്തത് ആ മടിത്തട്ടിലായിരുന്നു. അവനു പറയാന്‍ ഒരു ഗ്രാമത്തിന്റെ കഥ തന്നെയുണ്ടായിരുന്നു. മുമ്പെങ്ങോ കുറേപ്പേര് അവനെ ആരാധിച്ചിരുന്നുപോലും. ഇപ്പോഴും പഴമ മറക്കാത്തവര്‍ ഉത്സവകാലത്ത് പട്ടും കരിവളയും തൊട്ടിലുമെല്ലാം ചില്ലകളില്‍ തൂക്കിയിടാറുണ്ട്. കഥകള്‍ അവളേയും കരയിച്ചു. തനിക്ക് ചാപ്പകുത്തിയവരും ഇന്നു വിശ്രമിച്ചത് തന്റെ മടിയിലാണെന്ന് അവന് പറഞ്ഞു. അവള് അവനുചുറ്റും വട്ടമിട്ടുപറന്നു. എവിടെനിന്നോക്കൊയോ അവനിലേക്ക് എത്തിയിരുന്നവര്‍ അവളോടൊപ്പം കൂടി. പക്ഷികളുടെ ഒരു മഹാസാഗരം അവനുചുറ്റും. ഗ്രാമവാസികള്‍ ഉണര്‍ന്നു പരിഷ്കാരികള്‍ ജോതിഷത്തെ കൂട്ടുപിടിച്ചു. പുരോഹിതന് അവന് പൂജവിധിച്ചു. പട്ടുടുപ്പിച്ച് അവനെ പവിത്രനാക്കി. എവിടെനിന്നോ എത്തിയ ഒരുകുളിര്കാറ്റ് അവന്റെ കണ്ണുനീര് തുടച്ചുനീക്കി അകലേക്ക് പറന്നുപോയി. ചില്ലകളൊന്നില്‍ അവള് തന്റെ കൂടുകൂട്ടി. ഇലകളാല്‍ അവനവള്‍ക്കു കുളിര്ചുരത്തി. പ്രണയം അവര്‍ അറിയുകയായിരുന്നു.
Tuesday, 19 May 2015
പ്രണയം അവര്‍ അറിയുകയായിരുന്നു - മണിക്കഥകള് -1

Subscribe to:
Post Comments (Atom)
No comments:
Post a Comment