പരിചിതന്‍ അപരിചിതനാകുന്നു. പ്രണയം നിറഞ്ഞ മുഖങ്ങള്‍ വസൂരിക്കലകള്‍ വീണ രൗദ്രഭാവങ്ങളാകുന്നു. തഴുകുന്ന കയ്യുകള്‍
പുറത്തിഴയുന്ന വിഷസര്പ്പങ്ങളിലേക്ക് ചേക്കേറുന്നു.
മനസ്സു പതറാതിരിക്കാന്‍ താങ്ങിയ ഉടലുകള്‍ നടന്നടുത്തതെല്ലാം നീര്‍ച്ചുഴികളിലേക്ക്. എന്നിട്ടും അവള് തളര്‍ന്നില്ല. ഒറ്റപ്പെടലുകളും, വിരഹനൊമ്പരങ്ങളും ചൂതാടപ്പെടാതെ നിറഞ്ഞമിഴികളില്‍ സന്ധ്യകള്‍ ചാലിച്ച് അവള് മയങ്ങുകയായി, പൂര്‍ണ്ണ ചന്ദ്രന്റെ നിലാവ് അവളെ പൊതിയുന്നതും കാത്ത്.
ഇനിയൊരു വേലിയേറ്റത്തിനും അവളെ തുളുമ്പിക്കാനാവില്ല. ഒഴുക്കു കുറഞ്ഞ
അവസാനപാദത്തിലും അവള് മൂകയായിരുന്നു. ഒരു മണല്ക്കരയ്ക്കപ്പുറത്ത് തന്റെ പ്രിയന്റെ തിരകളെ ചുംബിക്കാന്‍ അണമുറിയുന്നതും കാത്ത്..... ഒഴുകിത്തീരാത്ത ദുഃഖവുംപേറി അവള്, എന്റെ പ്രണയനദി.

No comments:
Post a Comment